ദൃശ്യവും അദൃശ്യവുമായ എല്ലാ ജീവജാലങ്ങളുടെയും ആത്യന്തികമായ മോചനത്തിനായി ഒരു പുണ്യകവാടം.
ഭവാനി ശക്തിപീഠം എന്ന ഈ പുണ്യഭൂമിയിൽ ഒരു പ്രപഞ്ചചക്രം അതിന്റെ പാരമ്യതയിൽ എത്തുകയാണ്. പുരാതനമായ ഒരു പ്രവചനം ഇവിടെ ചുരുളഴിയുന്നു. ദൃശ്യവും അദൃശ്യവുമായ എല്ലാ ജീവജാലങ്ങളുടെയും ആത്യന്തികമായ മോചനത്തിനായി ഒരു പുണ്യകവാടം തുറക്കപ്പെടാനായി തയ്യാറെടുക്കുന്നു.
ഒരു യുഗം അവസാനിക്കുന്നു, ഒരു ചക്രം പൂർത്തിയാകുന്നു. മഹാനായ ഋഷിമാരുടെയും ദിവ്യ അസ്തിത്വങ്ങളുടെയും അഭിലാഷം അവരുടെ അനുഗ്രഹങ്ങളാൽ നിറവേറ്റപ്പെടുന്നു.
പൌരാണിക ഗ്രന്ഥങ്ങളുടെ താളുകളിൽ എഴുതിയിരിക്കുന്നത് പ്രകാരം -സൃഷ്ടി-സംഹാരങ്ങളുടെ അത്യുഗ്രമായ പ്രപഞ്ചനൃത്തമായ രുദ്രതാണ്ഡവ സമയത്ത് പരമശിവന്റെ ജടയിൽ നിന്ന് ഒരു വിശുദ്ധനാഗം (സർപ്പം) ഭൂമിയിലേക്ക് പതിച്ചു. ഇത് യാദൃശ്ചികമായ ഒരു സംഭവമായിരുന്നില്ല, മറിച്ച് ദിവ്യമായ പ്രതിഷ്ഠാപനം ആയിരുന്നു.
കുണ്ഡലിനിയുടെ പ്രതീകം: ഈ ആദിനാഗം കുണ്ഡലിനിയുടെ പ്രതീകമാണ് - എല്ലാ ഭൌതിക തലത്തിന്റെയും ഉറവിടമായ, ഉള്ളിൽ ചുരുണ്ടുകിടക്കുന്ന സർപ്പ ഊർജ്ജം. ആ പുണ്യനാഗത്തിന്റെ ഭൂമിയിലേക്കുള്ള പതനം ഒരു അന്ത്യമായിരുന്നില്ല, മറിച്ച് പുനർജന്മത്തിന്റെയും പരമമായ സാക്ഷാത്കാരത്തിന്റെയും ദൈവിക വാഗ്ദാനമായിരുന്നു. ഭൂമിയിൽ ആഴത്തിൽ പതിഞ്ഞ ശേഷം, ഉണർത്തെഴുന്നേൽപ്പിനായി, നിയോഗിക്കപ്പെട്ട അസുലഭ നിമിഷത്തിനായി ദിവ്യനാഗം ക്ഷമയോടെ കാത്തിരുന്നു.
ഭവാനി ശക്തിപീഠമായി മാറാൻ വിധിക്കപ്പെട്ട ഈ പുണ്യഭൂമി, യുഗങ്ങളായി നാഗവംശത്തിന്റെ നിശബ്ദവും ശക്തവുമായ സംരക്ഷണത്തിലാണ്, നാഗങ്ങളുടെയും സർപ്പങ്ങളുടെയും ഊർജ്ജബീജം വഹിക്കുന്ന ഇടം. ഇവിടെ നാഗറാണിയുടെ (സർപ്പരാജ്ഞി) അഗാധമായ സാന്നിധ്യം പുരാതന കാലം മുതൽ തന്നെ സിദ്ധന്മാരും യോഗികളും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഈ മണ്ണിന്റെ പവിത്രതയുടെ തെളിവാണത്.
2026-ൽ, നവരാത്രിക്ക് മുമ്പുള്ള ശുഭമുഹൂർത്തത്തിൽ ആയിരമായിരം സംവത്സരങ്ങൾക്ക്മുൻപ് മനുഷ്യരാശിക്ക് നൽകപ്പെട്ട ഈ വാഗ്ദാനം നിറവേറ്റപ്പെടും. ഇവിടെ കേവലം ഒരു ക്ഷേത്രമല്ല, മറിച്ച് ചലനാത്മകമായ കവാടം, അല്ലെങ്കിൽ, ആത്മീയ സാങ്കേതികവിദ്യയുടെ ഒരു ആഴമേറിയ ഉപകരണം പ്രതിഷ്ഠിക്കപ്പെടുകയാണ്, മഹാന്മാരായ ഋഷിമാരും ദേവതകളും രൂപകൽപന ചെയ്ത ആ മഹത്തായ ആശയം നിറവേറ്റപ്പെടുന്നു.
സിദ്ധിയിലൂടെ (ആത്മീയ ജ്ഞാനം) വെളിപ്പെടുത്തിയ, ദിവ്യമായി വിഭാവനം ചെയ്ത ആവിഷ്കാരമാണ് അദ്വിതീയമായ നാഗറാണിയുടെ രൂപം, ആത്യന്തിക അർത്ഥത്തിൽ ഇതിനെ "ആത്മീയ എഞ്ചിനീയറിംഗ്" എന്നു പറയാം.
ഈ പ്രതിഷ്ഠ - നാഗറാണി, അവളുടെ സമ്പൂർണ്ണ രൂപത്തിൽ - "മുക്തിക്കായി രൂപകൽപ്പന ചെയ്ത ഒരു ദൈവിക ഉപകരണം" ആയാണ് ഇത് സമർപ്പിക്കപ്പെടുന്നത് - ഭവാനിയുടെ കൃപാവലയത്തിലേക്കുള്ള പ്രവേശനാകവാടം.
ഭവാനി ശക്തിപീഠത്തിന്റെ പുണ്യദർശനം തന്നെ ഒരു രസതന്ത്രാനുഭവമായിരിക്കും. തന്റെ സന്നിധിയിൽ വരുന്ന ഓരോ ഭക്തന്റെയും ആറ് ചക്രങ്ങളെയും വ്യവസ്ഥാപിതമായി ശുദ്ധീകരിക്കുന്നതിനും, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും, ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനുമുള്ള തയ്യാറെടുപ്പിനുമായി ഈ ക്ഷേത്രം ഉപയോഗപ്രദമാകും. ഭക്തന്റെ സമർപ്പിത പാതയിലെ കർമ്മപരവും ഊർജ്ജപരവുമായ തടസ്സങ്ങൾ നീക്കാനാവശ്യമായ സൂക്ഷ്മമായ "ദൈവിക ശസ്ത്രക്രിയ" അവരറിയാതെ തന്നെ നിർവ്വഹിക്കപ്പെടും.
സഹസ്രാര സമർപ്പണം - നാഗറാണിയുടെ ഊർജ്ജം ആത്മീയ പാതയിലേക്കുള്ള ഒരു സമ്പൂർണ്ണ ഭൂപടമാണ്. ഈ ഊർജ്ജം സമർപ്പണബോധത്തോടെ മുന്നിൽ നിൽക്കുന്ന ഭക്തനെ ആദ്യത്തെ ആറ് ചക്രങ്ങളിലൂടെ മൂന്നിലോട്ട് നീങ്ങുവാൻ പ്രോത്സാഹിപ്പിക്കുമെങ്കിലും, അന്തിമഘട്ടം ബോധപൂർവ്വം ഒഴിച്ചിടുന്നു, പവിത്രമായ ആ മകുടം സ്വീകരിക്കാൻ തയ്യാറാകുന്ന ഒരു സാധ്യതയായി നിലകൊള്ളുന്നു.
ഇത് സനാതന ധർമ്മത്തിന്റെ പരമമായ തത്ത്വം വെളിപ്പെടുത്തുന്നു. ആറ് ചക്രങ്ങളെ ഉണർത്താനും ശുദ്ധീകരിക്കാനും മുടങ്ങാത്ത സാധന സഹായകരമാകും. എന്നാൽ ഏഴാമത്തെ ചക്രം – ബോധോദയത്തിന്റെ ആ അന്തിമ പുഷ്പം - വ്യക്തിപരമായ ഇച്ഛാശക്തിയിലൂടെ "നേടിയെടുക്കാനോ" "കൈവരിക്കാനോ" കഴിയില്ല. അത് ഈശ്വരകൃപയാൽ മാത്രമേ ലഭ്യമാകുകയുള്ളൂ. ഭക്തിയിലൂടെ, സമ്പൂർണ്ണ സമർപ്പണത്തിലൂടെ മാത്രം ലഭ്യമാകുന്ന ഒരസുലഭ നേട്ടം.
‘ഞാൻ’ എന്ന ഭാവം ഇല്ലാതാകാനും, ഭവാനിയുടെ അനുഗ്രഹത്തോടെ ‘ബ്രഹ്മവിദ്യ’, എല്ലാ നാമങ്ങൾക്കും രൂപങ്ങൾക്കും അനുഭവങ്ങൾക്കും പിന്നിലുള്ള അനന്തവും മാറ്റമില്ലാത്തതുമായ യാഥാർത്ഥ്യമായ ബ്രഹ്മത്തെ വെളിപ്പെടുത്തുന്ന പരമമായ ജ്ഞാനം, മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഉള്ള അവസരം ശക്തിപീഠം ഒരുക്കുന്നു.
ഈ പ്രതിഷ്ഠാപന പ്രക്രിയ ഭൗതിക ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒരു പ്രപഞ്ച സംഭവമാണ്. കാരണം, ഇത് ജീവിച്ചിരിക്കുന്നവർക്കു മാത്രമുള്ളതല്ല. സൂക്ഷ്മ ലോകങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മഹാന്മാരും ഉന്നതാത്മാക്കളും, അസംഖ്യം അശരീരികളായ ജീവജാലങ്ങൾ - അവരെല്ലാം ഈ കവാടം തുറക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ കൃപ സ്വീകരിക്കാനും മോചനത്തിലേക്കുള്ള വഴി കണ്ടെത്താനും അവർ ഇവിടെ സന്നിഹിതരായിരിക്കും.
ഭവാനി ശക്തിപീഠം ആത്മീയ കവാടമാണ്, നാഗറാണിയാണ് താക്കോൽ. ഭഗവതിയുടെ വരവിനായുള്ള ഒരുക്കമാണ്, തുടക്കമാണ്, നാഗറാണി പ്രതിഷ്ഠ എന്ന പവിത്രമായ പ്രക്രിയ.
ഭവാനി, അഥവാ അവളുടെ ആദിരൂപത്തിൽ സതീദേവി, ഈ പീഠത്തിൽ കൃത്യമായി എപ്പോൾ ആസനസ്ഥയാകും എന്നത് ഈ നാഗപ്രതിഷ്ഠ പൂർത്തിയായതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂ. പരമമായ മുക്തിക്കായുള്ള അന്തിമ കവാടം തുറക്കപ്പെടുന്നത് സാക്ഷാൽ ജഗദംബിക തന്നെ അതിന് അദ്ധ്യക്ഷത വഹിക്കാൻ എത്തുമ്പോൾ മാത്രമായിരിക്കും
നാഗറാണി ആത്മീയപാത ഒരുക്കുന്നു… മുക്തിയുടെ പാത. ഭവാനിയിലൂടെ അത് പൂർത്തീകരിക്കപ്പെടുന്നു...
ഇതാണ് നാഗങ്ങളുടെ വാഗ്ദാനം. ഇതാണ് ഭവാനി ശക്തിപീഠത്തിന്റെ നിയോഗിക്കപ്പെട്ട കർമ്മം.
ആദരണീയനായ അമ്പോറ്റി തമ്പുരാൻ സൂചിപ്പിച്ചതുപോലെ, ഈ ഭൂമി അഗാധവും നിഗൂഢവുമായ നാഗപാരമ്പര്യത്തിന്റെ സാക്ഷ്യപത്രമാണ്.
ആദ്യത്തെ പുണ്യ പൂജയുടെ ഒരു ദൃശ്യം
ഈ സുപ്രധാന അവസരത്തിന്റെ ഒരു നേർക്കാഴ്ച ഞങ്ങൾ നിറഞ്ഞ കൃതജ്ഞതയോടു കൂടി പങ്കുവെക്കുന്നു. 2025 ഒക്ടോബർ 4, ശനിയാഴ്ച, ഭവാനി ശക്തിപീഠത്തിൽ പുണ്യകർമ്മങ്ങളിലൂടെ നാഗദേവതയ്ക്കും ഭഗവതിക്കും പീഠമൊരുക്കി മഹത്തായ ഈ ദൗത്യത്തിന്റെ ഔദ്യോഗികമായി തുടക്കം കുറിച്ചു.
പാലക്കാട് നാഗക്ഷേത്രത്തിൽ നിന്നുള്ള ആദരണീയനായ സ്വാമി അമ്പോറ്റിയും സംഘവും ശക്തമായ നാഗപൂജയും ദേവീ പൂജയും നടത്തിയത് ഞങ്ങളുടെ മഹാഭാഗ്യമായി കരുതുന്നു. ഈ പുരാതന അനുഷ്ഠാനങ്ങൾ ഭൂമിയുടെ ഊർജ്ജപരമായ ശുദ്ധീകരണത്തിനായും, നിലനിൽക്കുന്ന ഏതെങ്കിലും നിഷേധാത്മകതകളെ നീക്കം ചെയ്യാനും, വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്കായി പുണ്യബീജം നടുന്നതിനുമായാണ് നടത്തിയത്.
പൂജയുടെയും ഹോമത്തിന്റെയും സമയത്ത് അവിടുത്തെ ഊർജ്ജപ്രവാഹം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ഈ പുണ്യ പദ്ധതി ശരിയായ ദിശയിൽ ഈശ്വരകൃപയോടെയാണ് മുന്നോട്ട് പോകുന്നതെന്നുള്ള അഗാധമായ ഒരു സ്ഥിരീകരണമായിരുന്നു അത്.
ഈ പ്രക്രിയ യഥാർത്ഥത്തിൽ വാക്കുകൾക്ക് അതീതമായിരുന്നു - ലോകത്തിന് ആഴത്തിൽ ആവശ്യമുള്ള എന്തോ ഒന്നിന്റെ സൃഷ്ടിക്കു വേണ്ടിയുള്ള ശക്തമായ ഒരു തുടക്കം.
ക്ഷേത്രത്തേക്കാളുപരി, ഒരു മോചന സ്ഥലം – മോക്ഷത്തിലേക്കായുള്ള പവിത്രമായ കവാടം. ഭൂതകാലത്തിന്റെ താങ്ങാനാവാത്ത ഭാരങ്ങളിൽ നിന്നുള്ള മോചനത്തിലേക്കുള്ള ഏറ്റവും പവിത്രമായ പാത. ഓരോ മനുഷ്യരിലും ദൈവികതയുടെ വിത്ത് വിതയ്ക്കുന്നതിനും, അവരിൽത്തന്നെയുള്ള ദൈവികതയെ സാക്ഷാത്കരിക്കുന്നതിനും, മോചനത്തിന്റെ പാതയിൽ മുന്നോട്ട് പോകുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു മഹത്തായ ആശയം.
Share what you’re carrying. We’ll hold it with care and respond if you ask.
Offer through UPI/QR or bank transfer and help establish the sanctum.